മൂവാറ്റുപുഴ: റൂട്ട് കനാല്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എന്‍ഡോ മൈക്രോസ്കോപിക് സര്‍ജറിയെ കുറിച്ച് അപബോധം വളര്‍ത്തുന്നതിനായി മൂവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജില്‍ എന്ഡോഡോണ്ടിക്സ് ടു മൈക്രോ എന്ഡോഡോണ്ട്രിക് എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ഡീന്‍ പ്രൊഫസര്‍ ഡോ.കൃഷ്ണകുമാര്‍ ദിവാകര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യയായ എന്ഡോമൈക്രോസ്കോപ്പിലൂടെ റൂട്ട് കനാല്‍ ചികിത്സ എങ്ങനെ കാര്യക്ഷമമായി നടത്താം എന്ന വിഷയത്തില്‍ ഡോ.പ്രശാന്ത് ധനപാല്‍, ഡോ.ജോജോ കോട്ടൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കോളേജ് ചെയര്മാന് അഡ്വ.ടി.എസ്.റഷീദ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജിജു ജോര്‍ജ് ബേബി, വൈസ് പ്രിന്‍സിപ്പാള്‍ഡോ.ലിസ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

