ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ ചേര്‍ന്നാണ് പുരസ്കാരം പങ്കിട്ടത്. ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന് അഭിജിത്ത് ബാനര്‍ജി പുരസ്കാരത്തിന് അര്‍ഹനായി. കൂടാതെ എസ്തര് ഡുഫ്ളോ, മൈക്കല്‍ ക്രിമര്‍ എന്നിവരുമാണ് പുരസ്കാരം പങ്കിട്ടത്.
ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറാണ് അഭിജിത്ത്. അതേ സ്ഥാപനത്തില്‍ അധ്യാപികയാണ് എസ്തര് ഡുഫ്ളോ. മിഖായേല്‍ ക്രെമര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലാ അധ്യാപകനാണ്.
കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. പ്രമുഖ ഇന്ത്യന്‍ സാമ്ബത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത്ത്.


