ഇസയുടെ ഓരോ വളര്‍ച്ചയും ചാക്കോച്ചനും പ്രിയയും ആസ്വദിക്കുകയാണ്. മകന്റെ കൂടെയുള്ള ഫോട്ടോകള്‍ ചാക്കോച്ചന് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കമഴ്ന്നു കിടക്കുന്ന ഇസയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസ എത്തിയത്.

കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന് കുഞ്ചാക്കോ എന്ന കുഞ്ഞു മാലാഖയുടെ കടന്നുവരവ്.


