മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ചിറയില്‍ സൗജന്യ അപകട രഹിത നീന്തല്‍ പരിശീലനം പദ്ധതി മെയ് 4 മുതല്‍ നടക്കും.ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ളതും കേരള സംസ്ഥാന അടിയന്തിര ഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിന്റെയും(KSECOC) കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും (KSD MA) അംഗീകാരവും കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ ഫ്ലോട്ടില സഹായത്തോടെയാണ് പരിശീലനം നല്‍കുന്നത്.
സ്ത്രീകള്‍ ഉള്‍പ്പെടെ ‘ഏത് പ്രായക്കാര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കും മുവാറ്റുപുഴ ടൂറിസം വികസന സഹകരണ സംഘം മുവാറ്റുപുഴു സ്വിമ്മിംഗ് ക്ലബും ഫ്ലോട്ടില വാട്ടര്‍ സ്പോപോര്ട്സും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂര്‍ കാവുംപടി ചിറയിലാണ് പരിശീലനം. വെള്ളി(04.05.2018 )രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന പരിശീലനം 10 ദിവസം നീണ്ട് നില്ക്കും.
മൂവാറ്റുപുഴ ടൂറിസം വികസന സഹകരണ സംഘം പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവില്‍, മൂവാറ്റുപുഴ സ്വമ്മിങ് ക്ലബ്ബ് പ്രസിഡന്റ് സാബു പി. വാഴയില്‍, സെക്രട്ടറി ബിനീഷ്കുമാര്‍ ചീഫ് കോഡിനേറ്റര്‍ അസ്സീസ് കുന്നപ്പിള്ളി, മുഖ്യ പരിശീലകന് ഷാജി കെ.എസ്., കണ്‍വീനര്‍മാര്‍ ജേറിന് ജേക്കമ്പ് പോള്‍, എവിന്‍ എല്‍ദോസ്, ഫോണ്‍ അറിയിച്ചു. 9846496768, 9495178397, 9846003658


