വയനാട്ടില്‍ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനം. നേരത്തെ തന്നെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഷട്ടര്‍ ഉയര്‍ത്തും. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്കി.