കാസര്‍കോട് : അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന് പാമ്ബിന്റെ കടിയേറ്റു മരിച്ചു. പെര്‍ള കജംപാടി സ്കൂളിനു സമീപത്തെ കാന്തപ്പയുടെ മകന് ദീപക്കാണ് മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് മരിച്ചത്.
പുലര്‍ച്ചെ കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാരാണ് പാമ്ബിനെ കണ്ടത്. പാമ്ബിനെ തല്ലിക്കൊന്നു. കുട്ടിയെ ബദിയടുക്കയിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരിച്ചു. കുസുമയാണ് ദീപക്കിന്റെ അമ്മ. ദീപിക, ദീപ്തിക എന്നിവരാണ് സഹോദരങ്ങള്‍.


