മുവാറ്റുപുഴ: ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ഭരണഘടന തകര്‍ക്കുന്നതിനും ഇന്ത്യയുടെ ഐക്യവും സമാധാനവും. പുരോഗതിയും തടയുന്നതിനും സംഘ് പരിവാര്‍ നടത്തുന്ന ഹിഡന്‍ അജണ്ടയെ തിരിച്ചറിയാനും ദിശാബോധത്തോടെ പ്രതികരിക്കാനും യുവത മുന്നോട്ടു വരണമെന്ന് മുസ്ലീം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ് പറഞ്ഞു. എസ്.വൈ.എസ്.മുവാറ്റുപുഴ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് വി.എസ്.ജാബിര്‍ അദ്ധ്യക്ഷത വഹിച്ചു.
ഷമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര സ്വാഗതം പറഞ്ഞു. പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യു വര്‍ക്കി, വി.എം.നൗഷാദ്, ഷിഹാബുദ്ധീന് അല്‍ അമാനി, ‘ എം.എം.അലിയാര് മാസ്റ്റര്‍, എ.എം.സൈനുദ്ധീന്‍ മാസ്റ്റര്‍, പി.പി.നൗഫല്‍ ബാഖവി, അഷ്റഫ് ലബ്ബാ ദാരിമി, പി.ബി.നാസര്‍, കെ.എം അബ്ദുള്‍ കരീം മുസ്ലിയാര്, എസ്.മുഹമ്മദ് കുഞ്ഞ് പൂക്കടശ്ശേരി, മുഹമ്മദ് റാഫി ഐരാറ്റില്‍, കെ.എ.അസ്ഹര്‍ അലി, എം.എം.ഹമീദ്, എന്‍.ബി.മൂസ്സമാസ്റ്റര്‍, കെ.കെ.അസീസ്, പി.എം.അഷ്റഫ് മുസ്ലിയാര്, മുഹമ്മദ് റാഫി അറക്കകുടി, സിദ്ധീഖ് മുതിരകാലായില്‍, സിദ്ധീഖ് ചിറപ്പാട്ട്, ബഷീര്‍ കാഞ്ഞിരക്കാട്ട്, അലി കുഞ്ഞ് മാഷ് തട്ടു പറബ്, എന്‍.ബി.ബഷീര്‍, നൗഷാദ് വാണിയപുര, വി.എം.കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ഷാഫി, വി.എം.മൈതീന്‍, കെ.എം.കൊച്ചുണ്ണി ഹാജി, അബ്ദുല്‍ സമദ്, അബൂബക്കര്‍ ഹാജി മടത്തോടത്ത് എന്നിവര്‍ സംസാരിച്ചു.