ഡ്ബ്ല്യുസിസിയെക്കുറിച്ച് നടി മാല പാര്‍വതി. തന്റെ സംഘടന ‘അമ്മ’യാണെന്ന് പറയാതെ മാല പാര്‍വതി തുറന്നടിക്കുന്നു. ഡബ്ല്യുസി.സിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ താനും ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ല്യുസി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാകാമെന്ന് മാല പാര്‍വതി പറയുന്നു.
മലയാളത്തിലെ പ്രമുഖ ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് മാല പാര്‍വതിയുടെ പരാമര്‍ശം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ലെന്നും താരം പറഞ്ഞു.
പ്രശ്നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനവുമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതേ എനിക്കുപറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ തന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളാണെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.


