മുവാറ്റുപുഴ: കുന്നയ്ക്കാല്‍ ആവുണ്ട കുര്യാപ്പാടത്തെ കട്ടപ്പുഞ്ചയില് കര്‍ഷകസംഘത്തിന്റെ കൊയ്ത്തുത്സവം ആഘോഷമായി. കേരള കര്‍ഷകസംഘം ആവുണ്ട യൂണിറ്റ് കമ്മിറ്റിയിലെ പ്രവര്‍ത്തകരുടെ നെല്‍കൃഷി വിളവെടുപ്പായിരുന്നു നാടിനാഘോഷമായത്. വാളകം പഞ്ചായത്തില്‍ ചാലക്കുടി കണിച്ചായീസ് ഗ്രൂപ്പ് വാങ്ങി തരിശായി കിടന്ന വയലില്‍ അവരുടെ സമ്മതപ്രകാരം എട്ട് ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷിയാണ് വിളവെടുത്തത്.ഐ.ആര് അഞ്ച് നെല്ലിനമാണ് കൃഷി ചെയ്തത്.
കൊയ്ത്തുത്സവം കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ആര് മുരളീധരന്, ലോക്കല്‍ സെക്രട്ടറി പി.എ രാജു, ഏരിയാ കമ്മിറ്റി അംഗം സാബു ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, സി പിഐ എം ബ്രാഞ്ച് സെക്രട്ടറി കെ.കെ സര്‍ദാര്‍ജി, കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറി വി.കെ രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. നെല്ല് കൊയ്യാന്‍ കര്‍ഷകസംഘം പ്രവര്‍ത്തകരും കര്‍ഷകരും കര്‍ഷക തൊഴിലാളികളും പ്രദേശവാസികളുമെത്തി.


