കോട്ടയം: കെവിന് വധകേസില്‍ സസ്പെന്‍ഷനിലായ സബ് ഇന്‍സ്പെക്ടര്‍ എം.എസ് ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനിത്തിനെതിരെ പൊട്ടിത്തെറിച്ച് നിനു. കെവിന് കൊലക്കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തതിനാണ് പോലീസുകാരനെതിരെ സസ്പെന്ഷന് നടപടിയുണ്ടായത്. ജീവിക്കാന്‍ തയ്യാറായി വീട് വിട്ടിറങ്ങിയ നീനുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുവാന്‍ അനുവാദം നല്കിയതും ഈ പൊലീസുകാരനാണ്. ‘കെവിന് ചേട്ടന്റെ കരണക്കാരനായവരില് ഒരാള്‍ വീണ്ടും കാക്കിയണിയുന്നു, ഈ സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ് നിനു പൊട്ടിത്തെറിച്ചു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നീനുവിന്റെ പ്രതികരണം. ഗാന്ധിനഗര്‍ മുന്‍ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. എസ്ഐ ഷിബുവിന്റെ അനാസ്ഥ കാരണമാണ് കെവിന് കൊല്ലപ്പെടാന്‍ കാരണം.

