ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.

രാജീവ് ഗാന്ധിയെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് മോദി ഉന്നയിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയ മോദിക്ക് ഇന്ത്യയുടെ സംസ്കാരത്തെ സംബന്ധിച്ചോ പാരന്പര്യത്തെ കുറിച്ചോ അറിവില്ല.
മോദിയും ബിജെപി ദേശീയ അധ്യക്ഷനും തുടര്‍ച്ചയായി നിയമം ലംഘിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മോദിക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് മനു സിഖ്വി പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിഖ്വി കൂട്ടിച്ചേര്‍ത്തു.


