
എറണാകുളം: കൊച്ചിയില്‍ ബസ് നിയന്ത്രണം വിട്ട് നേവല്‍ ബേസിന്റെ മതിലിലേക്ക് ഇടിച്ചു കയറി ബസ് യാത്രക്കാരായ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ എംജി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന ബസ് സമാന ദിശയില്‍ വന്ന മറ്റൊരു കാറിലും ഇടിച്ചു.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണു സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞത്.

