പത്തനംതിട്ട: പത്തനംതിട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി പിടിച്ചെടുക്കുമെന്ന് വീണാജോര്‍ജ്. പത്തനംതിട്ടയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാജോര്‍ജാണ് മത്സരിക്കുക. ആദ്യമായാണ് വീണാജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണാജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പത്തനംതിട്ടയില്‍ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോര്‍ജ് പറഞ്ഞു.


