തിരുവനന്തപുരം: ആലപ്പുഴയില്‍ എ.എം ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. അരൂര്‍ എം.എല്‍.എ ആണ് ആരിഫ്. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് പ്രാഥമിക ധാരണയായി. വ്യാഴാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിന് ശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
