ഏറെ വിവാദമായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ് ഇനി സിനിമയിലും. ‘ദ ഡാര്‍ക്ക് ഷേഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദ ഷെപ്പേര്‍ഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ഇറക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനം സംവിധാനവും നിര്‍വ്വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്.
ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായതായാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ട്രെയിലര്‍ മറുനാടൻ ടി.വിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ സംവിധായകനായ രാംദാസ് രാമസ്വാമിയും ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്. മൂന്ന് ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്നുണ്ട് ചിത്രം.


