ചേര്‍ത്തല: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ ചേര്‍ത്തല സ്വദേസി മരിച്ചു. നഗരസഭ 29 -ാം വാര്‍ഡ് മനോരമക്കവലയ്ക്ക് സമീപം ഭഗവതിപ്പറമ്പില്‍ ഷാജിയുടെ മകന് അനന്ദുവാണ് (22) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ലോറി ഇടിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സെക്കന്തൂര് എന്‍ജിനിയറിങ് കോളേജില്‍ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു.

