സുറിക്ക്: ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്ബോള്‍ മകന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.
മുംബൈയില്‍ വെച്ച് മാര്‍ച്ച് ഒന്‍പതിനാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത.
ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്ലര് പാര്‍ട്ടി ഈ മാസം 23 മുതല്‍ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടന്‍ റിസോട്ട് സിറ്റിയായ സെന്റ് മോറിറ്റ്സില്‍ നടക്കും. 20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയരുന്ന ടെന്റിന്റെ നിര്‍മ്മാണം സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം പൂര്‍ത്തിയായി വരുന്നു.
ലണ്ടനില്‍ നിന്നുള്ള ഇവന്റ് മാനേജ്മെന്റ് കമ്ബനിയാണ് പ്രീ വെഡിങ് പാര്‍ട്ടിക്കായി സെന്റ് മോറിറ്റ്സ് കണ്ടെത്തി ഒരുക്കങ്ങള്‍ നടത്തുന്നത്. ബാച്ച്ലര് പാര്‍ട്ടിയില്‍ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്.
850 അതിഥികളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ആകാശിന്റെ സുഹൃത്തായ ബോളിവുഡ് താരം രണ്‍ബീര്‍ കബീര്‍ എത്തുമെന്നാണ് സൂചന. സൂറിക്ക് എയര്‍പോര്‍ട്ടില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരമുണ്ട് സെന്റ് മോറിറ്റ്സിലെത്താന്‍.

