കണ്ണൂര്‍: നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാരിനെതിരെ രാഷ്ട്രീയ നേതാക്കള്‍ വന്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. മോഹിച്ച പുരസ്കാരം കിട്ടത്തതിന്റെ പ്രശ്നമാണ് സെന്‍കുമാറിനെന്ന് മന്ത്രി ഇപി ജയരാജന് പറഞ്ഞു.
നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ അസഹിഷ്ണുതയില്‍ നിന്നും വരുന്നതാണ്. സെന്‍കുമാറിന്റെ വാക്കുകള്‍ അപലപനീയമാണ്. സെന്‍കുമാറിനെ പോലൊരാള്‍ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതില്‍ ദുഖിക്കുന്നുവെന്നും ഇപി ജയരാജന് പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ സെന്‍കുമാര്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുമ്പോള്‍ ആണ് മന്ത്രി സെന്‍കുമാറിനെ വിമര്‍ശിച്ചത്.

