ഭുവനേശ്വര്‍: ബിജെപി നേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് തനിക്കറിവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്നും നെഹ്റു കുടുംബം വീണ്ടും ഒന്നിക്കുമെന്നുമുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഒന്നും താന്‍ കേട്ടിട്ടില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
നിലവില്‍ യുപിയിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപിയാണ് വരുണ്‍ ഗാന്ധി. പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതിന് പിന്നാലെ രാഹുല്‍ പിതൃസഹോദര പുത്രനായ വരുണിനെ കോണ്ഗ്രസിലെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രാഹുല്‍ വ്യക്തമാക്കിയത് .

