ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരെ പാര്‍പ്പിച്ചിരിക്കുന്ന ബിഡദിയിലെ റിസോര്‍ട്ടില്‍ നിയമസഭാ കക്ഷിയോഗം ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആലോചിക്കാനാണ് യോഗമെന്നാണ് വിശദീകരണം. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നാളെ ഓരോ എം എല്‍ എമാരുമായും പ്രത്യേകം സംസാരിക്കും. നാളെ വൈകീട്ടോടെ എം എല്‍ എമാര്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങുമെന്നാണ് സൂചന.
രണ്ട് വിമത എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അതെ സമയം സഖ്യ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്ക് ബിജെപി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു . ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

