കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജി നല്കി സിപിഐഎം നേതാക്കള്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കും.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ 83 പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്ടിയാല്‍ തെളിവുണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി കണ്ടെത്തിയിരുന്നു. സിപിഎം നേതാക്കളായ എ സി മൊയ്ദീന്, എം എം വര്‍ഗീസ്, കെ എസ് രാധകൃഷ്ണന് അടക്കമുള്ളവര്‍ കേസില്‍ ജാമ്യം എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ നിന്ന് ഒഴിവാക്കണം രാഷ്ട്രീയപ്രേരിതം എന്നും സിപിഎം നേതാക്കള്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ 64 പ്രതിയാണ് സിപിഐഎം പാര്‍ട്ടി. പാര്‍ട്ടിക്ക് വേണ്ടി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി വിടുതല്‍ ഹര്‍ജി നല്കി.
അതേസമയം, വിടുതല്‍ ഹര്‍ജിയെ ഇഡി ശക്തമായി എതിര്‍ക്കും. തട്ടിപ്പ് പണം പാര്‍ട്ടി ഓഫീസ് പണിയാന്‍ ഉപയോഗിച്ചു എന്നാണ് ഇഡി കണ്ടെത്തല്‍. കമ്മീഷന് ഇനത്തിലും പണം ലഭിച്ചെന്നും എതിര് സത്യവാങ്മൂലത്തില്‍ അറിയിക്കും. കരുവന്നൂര്‍ ബാങ്കില്‍ 2012-13 കാലത്ത് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് പിഎംഎല്‍എ കേസ്.

