തിരുവനന്തപുരം: ഈ മാസം എട്ടിനും ഒന്‍പതിനും നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീമേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്നും എളമരം കരീം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്.

