ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു. SIR കാരണം വോട്ട് ഇല്ലാതായി ഭരണം നഷ്ടമായ നേതാക്കളുടെ കൂടെ പിണറായി വിജയന്റെ പേരും അഭിജിത് ദീപ്കെ വായിച്ചു
ഗ്യാനേഷ് കുമാർ രാജിവയ്ക്കണം. കേന്ദ്രം തീരുമാനിക്കുകയാണ് ആര് വോട്ട് ചെയ്യണം ആര് വേണ്ട എന്ന്. ഇത് ജനാതിപത്യം അല്ല. രാജ്യവിരുദ്ധനാണ് ഗ്യാനേഷ് കുമാർ.ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാം നമ്പർ രാജ്യദ്രോഹി.ഉടൻ രാജിവയ്ക്കണം. ജനാധിപത്യത്തിന് ഭീഷണിയാണ് ഗ്യാനേഷ് കുമാർ. മനഃപൂർവം വോട്ടുകൾ ഒഴിവാക്കുകയാണ്.
പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ, നേതാക്കളെ ഓരോന്നായി തകർത്തു. മമത ബാനർജി, അരവിന്ദ് കേജ്രിവാൾ, സ്റ്റാലിൻ, പിണറായി വിജയൻ തുടങ്ങിയവർ ഇതിലുണ്ട്. MLA മാരെ വാങ്ങുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം പ്രാദേശിക പാർട്ടികളെ നശിപ്പിച്ചു.ഇതിന് പിന്നിലെ യഥാർത്ഥ പ്രതി ഗ്യാനേഷ് കുമാർ.മോദിയുടെ ഹീറോ ഗ്യാനേഷ് കുമാർ ആണ്.
ശക്തരായ പ്രതിപക്ഷ മുഖങ്ങളെ ഇല്ലാതാക്കി. ഗ്യാനേഷ് കുമാറിന് അറിയാം എങ്ങനെ ബിജെപിയെ സഹായിക്കണം എന്ന്. ബിജെപിയിൽ അംഗത്വമെടുക്കേണ്ട ഒരു കുറവ് മാത്രമാണ് ഗ്യാനേഷ് കുമാറിനുള്ളത്. ഇന്ന് രാജ്യത്ത് കേന്ദ്രത്തിനെതിരെ വലിയ വികാരം ഉയരുന്നുവെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

