വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ മുന്നണിയിലും പാര്‍ട്ടിയിലും അതൃപ്തി തുടരുന്നതിനിടെ അനുനയനീക്കങ്ങള്‍ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ധനബില്ലില്‍ നികുതി ഘടന ഉള്‍പ്പെടുത്തിയെങ്കിലും മദ്യ വില്‍പ്പനയില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ മുന്‍പും ഇപ്പോഴും എതിര്‍ക്കുന്നുവെന്നായിരുന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.
വിവാദങ്ങള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏര്‍പ്പെടുത്തിയ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.വില്‍പ്പന നികുതി നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനം ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചതോടെ ജൂലൈ ഒന്നിന് മുഖൈമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ഉറപ്പായി.മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ആലോചിച്ചു മാത്രം പ്രതികരണമെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ ഇപ്പോഴത്തെ നിലപാട്. വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തെരുത് എന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന പ്രഖ്യാപനം പാര്‍ട്ടിയിലും മുന്നണിക്കുള്ളിലും സമവായത്തിന് വഴി വെച്ചിട്ടുണ്ട്.


