പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി. പിഎംശ്രീ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള പാലം എന്ന് പറഞ്ഞത് വി ഡി സതീശൻ. ഇന്ന് ആ ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുന്നു, ഇത് പ്രതിഷേധാർഹമെന്ന് ആദർശ് എം സജി
വിഡി സതീശന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചപ്പോൾ തന്നെ എസ്എഫ്ഐ നിലപാട് അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട പൈസ പിഎം ശ്രീ യുടെ പേരിൽ തടഞ്ഞു വയ്ക്കാൻ പാടില്ല.
LDF കാലത്ത് എസ്എഫ്ഐ ആശങ്ക അറിയിച്ചു. തുടർന്ന് LDF സർക്കാർ പിന്മാറി. ഓദ്യോഗികമായി ഇക്കാര്യം LDF സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതിരോധിക്കാൻ ആദ്യം എത്തുന്നത് കെ സുരേന്ദ്രനും ബിജെപി നേതാക്കൾ. ABVP യുടെ സമ്മർദ്ദ ഫലമായിട്ടാണ് വിഡി സതീശൻ സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.


