CMRL എക്സാലോജിക് കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് ജോൺ ബ്രിട്ടാസ് എം പി. വീണ SFIO ക്ക് മുൻപിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. സിഎംആർഎൽ നൽകിയ രാഷ്ട്രീയ സംഭാവനയിലും അന്വേഷണം വേണം. സംഭാവന ലഭിച്ചെന്ന് ഈ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. സംഭാവന വാങ്ങിയത് നിയമം പാലിച്ചാണോ എന്ന് വ്യക്തമാക്കണം.
ഈ മന്ത്രിസഭയിലെ രണ്ട് പേർ പണം കൈപ്പറ്റി എന്ന് സമ്മതിച്ചതാണ്. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ജോൺ ബ്രിട്ടാസ് മറുപടി നൽകി . രാഹുൽ ഗാന്ധി ഇന്ത്യ സഖ്യ യോഗത്തിൽ സംസാരിച്ചത് തെറ്റായ വിവരങ്ങൾ മുൻ നിർത്തി.അദാനിയെ കേരളത്തിൽ കൊണ്ട് വന്നത് കോൺഗ്രസ് കാലത്ത്. യോഗത്തിൽ തന്നെ ഇക്കാര്യം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനിയെ കൊണ്ട് വന്നത് സിപിഐഎം ആണോ എന്നും അദ്ദേഹം ചോദിച്ചു.


