എന്‍.പ്രശാന്ത് ഐഎഎസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയില്‍ സസ്പെന്ഷന് ഉത്തരവിറക്കി. സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ നടപടി. എന്‍ പ്രശാന്ത് നിലവില്‍ സസ്പെസന്‍ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സര്‍ക്കാറിനെ കരിനിഴലിലാക്കിയും വിമര്‍ശിച്ചും ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.
സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങില്‍ പങ്കെടുത്ത പ്രശാന്ത് നായര്‍ ഐഎഎസിന്റെ വേദിയില്‍ വച്ചുള്ള പ്രധാന ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാല്‍ പല മേഖലകളിലും മാറ്റങ്ങള്‍ വരുമെന്നും കേരളത്തില്‍ നടക്കുന്നത് കമ്മീഷന് അടിസ്ഥാനത്തിലുള്ള അഴിമതി എന്നും പ്രശാന്ത് നായര്‍ ഐഎഎസ് പറഞ്ഞു. അതിന് ശേഷം സംസാരിച്ചപ്പോഴും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.


