എൽപിജി പ്രതിസന്ധിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നത് നിർത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മോദിജി-എൽപിജി എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം കോൺഗ്രസുകാർ കളിയാക്കി. മോദിജി എൽപിജി കൊണ്ടുവരുന്നതാണ് ഇപ്പോൾ കാണുന്നത്. മോദിജിയുടെ നയതന്ത്രത്തിന്റെ വിജയമാണിതെന്ന് വി മുരളീധരൻ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റുന്നു എന്ന വാർത്ത ആസൂത്രിതമെന്ന് വി മുരളീധരൻ ആരോപിച്ചു. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട പണ്ഡിതന്മാർ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തേത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനമെന്നും വി മുരളീധരൻ പറഞ്ഞു.


