ന്യൂഡൽഹി:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ് റദ്ദാക്കണമെന്ന ദീപ ജോസഫിൻ്റെ ഹരജി സുപ്രിംകോടതി തള്ളി. കോടതിയുടെ രൂക്ഷ വിമർശനമാണ് ദീപ ജോസഫ് നേരിട്ടത്.
പ്രാക്ടീസ് ചെയ്യുന്ന വനിത അഭിഭാഷക എന്ന നിലയിൽ പ്രയോഗിക്കാൻ കഴിയുന്ന വാക്കുകളാണോ പ്രയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പുരുഷനാണ് ഈ പരാമർശം നടത്തിയത് എങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നു. സ്ത്രീയെന്ന നിലയിലാണ് പരിഗണന ലഭിക്കുന്നത് എന്ന് കോടതി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പബ്ലിക് അഡ്വക്കേറ്റ് ആണോ ദീപാ ജോസഫെന്നും കോടതി ചോദിച്ചു.


