സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു. ‘ജീവൻ രക്ഷിക്കാൻ പൊലീസും അടിയന്തര സേവനങ്ങളും പ്രദേശത്തുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തില്‍ രണ്ട് ഷൂട്ടര്‍മാരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിവെച്ചത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും തുടരത്തുടരേ വെടിവെച്ചുകൊണ്ടിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി.
ഓസ്ട്രേലിയൻ സമയം രാത്രി 7.47 (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17) നാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ വെടിയേറ്റവരിൽ 11 പേര് സന്ദർശകരും ഒരാൾ വെടിവെച്ചയാളെന്നും സംശയിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.


