പുതുവത്സര ദിനത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ഥം ഗായകനും സംഗീത സംവിധായകനുമായ ജാസിഗിഫ്റ്റും രംഗത്ത്. ശനിയാഴ്ച തിരുവനന്തപുരം കുന്നുകുഴി വാര്‍ഡിലാണ് ജാസിയും സംഘവും വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തിയത്. ജാസിക്കൊപ്പം വന്‍ ജനാവലിയും ഒപ്പം കൂടി . തനിക്കിത് ചരിത്ര നിയോഗമാണിതെന്ന് ജാസി പറഞ്ഞ്.
നവോഥാന സംരക്ഷണത്തിനായി നടക്കുന്ന വനിതാ മതില് ഒരു വന്മതിലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ‘യുള്ള പ്രതിരോധ കോട്ടയാകും വനിതാ മതില്. നാടിന്റെ നവോഥാന മുന്നേറ്റത്തില്‍ നാഴികക്കല്ലാകുന്ന വനിതാ മതിലില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവില്ല. ഇത് മാനവികതയുടെയും സമത്വത്തിന്റേയും മഹാ സന്ദേശമാണ്.
പുതുവത്സര ദിനത്തിന് പുതു പ്രതീക്ഷ നല്കുന്ന വനിതാ മതിലിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. കോര്പറേഷന് കൗണ്‍സിലര്‍ ഐ പി ബിനുവും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു’.


