മുംബൈ: ശിവസേന (യുബിടി) അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയുടെ മുകളിൽ ഡ്രോൺ വട്ടമിട്ട് പറക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉദ്ധവിന്റെ പാർട്ടി രംഗത്തുവന്നു.
ഡ്രോണ്‍ വട്ടമിട്ട് പറക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെ രാവിയാണ് സംഭവം.
എന്നാൽ, മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) യുടെ അനുമതിയോടെ നടക്കുന്ന സർവേയുടെ ഭാഗമായിരുന്നു ഡ്രോൺ നിരീക്ഷണമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷ് കൽവാനിയ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


