വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്സില്‍ പങ്കുവച്ചു.
ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം. കുട്ടികള്‍ ദേശഭക്തിഗാനം പാടുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.
രാവിലെ അഞ്ച് മണിക്കാണ് ട്രെയിൻ ബംഗളൂരുവിൽ നിന്ന് പുറപ്പെടുക. രണ്ട് മണിയോടെ ട്രെയിൻ എറണാകുളത്തെത്തും. തുടർന്ന് 2.20ഓടെ പുറപ്പെട്ടിട്ട് രാത്രി 11ന് ബംഗളൂരുവിലെത്തുന്ന തരത്തിലാണ് ട്രെയിനിന്റെ സമയം സജ്ജീകരിച്ചിട്ടുള്ളത്.
ഉത്ഘാടനത്തിന്റെ ഭാഗമായി രാവിലെ എട്ടുമണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നടത്തിയ സ്പെഷൽ സർവീസിലാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ചൊല്ലിയത്.


