തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയര്‍ത്തി.ജനുവരി 1 ന് നടക്കുന്ന വിനത മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേരള സര്‍വ്വകലാശാല യൂണിയന് തയ്യാറാക്കി പ്രമോ വീഡിയോ ബഹു: ആരോഗ്യ വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ യൂണിയന് ഭാരവാഹികള്‍ക്ക് നല്കി പ്രകാശനം ചെയ്തു . കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ നടത്തുന്ന വനിത മതിലില്‍ കേരള സര്‍വ്വകലാശാലക്കു കീഴില്‍ വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥിനികളും അണിചേരണം എന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു .വനിത മതിലിനോട് അനുബന്ധമായി കേരള സര്‍വ്വകലാശാല യൂണിയന് സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പയിനുകളുടെ ഭാഗമായാണ് രതീഷ് രോഹിണി സംവിധാനം ചെയ്ത പ്രമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങില്‍ കേരള സര്‍വ്വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ ശ്യാമിലി ശശികുമാര്‍ ,ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ആര് എസ്സ് , വൈസ് ചെയമാന് ജോണ്‍ വില്യംസ് എന്നിവര്‍ പങ്കെടുത്തു


