ചൈന : ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് ടീം ചൈനയിൽ. അഡ്വക്കേറ്റ് അനിൽ ബോസിന്റെ നേതൃത്വത്തിൽ 26 അംഗസംഘം ചൈനയിൽ എത്തി.
ജൂൺ 13 14 15 തീയതികളിൽ
ബെയ്ജിങ്ങിൽ ആണ് ഇന്ത്യൻ ടീമിൻറെ മത്സരങ്ങൾ നടക്കുക.
ജലകായിക മത്സരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സലാലം മത്സരത്തി ലാണ് ഇന്ത്യൻ ടീം പങ്കെടുക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് മികവുറ്റ ടീമിനെ തെരഞ്ഞെടുത്തിട്ടുള്ളത്. നല്ല പോരാട്ടം കാഴ്ചവെക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ടീം മാനേജർ അഡ്വ .അനിൽ ബോസ് അറിയിച്ചു