ന്യൂ ഡല്‍ഹി : 4G വേഗതയില്‍ നേട്ടം കൈവൈരിച്ച് ജിയോയും, ഐഡിയയും. നവംബര്‍ അടിസ്ഥാനമാക്കിയ കണക്കു പ്രകാരം ശരാശരി 20.3 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ്. ഒക്ടോബറില്‍ ഇത് 22.3 എംബിപിഎസ് ആയിരുന്നു. ട്രായ് പുറത്തുവിട്ട പട്ടികയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗത നല്കുന്ന നെറ്റ് വര്‍ക്കെന്ന നേട്ടം ജിയോയും, അപ്ലോഡ് വേഗതയില്‍ ഐഡിയയും സ്വന്തമാക്കി.
അപ്ലോഡ് സ്പീഡിന്റെ കാര്യത്തില്‍ നവംബറില്‍ ഐഡിയ 5.6 എംബിപിഎസ്. ഒക്ടോബറില്‍ ഇത് 5.6 ആയിരുന്നു. എയര്‍ടെലിന്റെ നവംബറിലെ വേഗത 9.7ഉം, ഒക്ടോബറില്‍ ഇത് 9.5ഉം ആയിരുന്നു. വോഡഫോണ്‍ 6.8 ആണ് നവംബറിലെതെങ്കില് ഒക്ടോബറീല്‍ ഇത് 6.6 ആയിരുന്നു. ഐഡിയക്ക് നവംബറില്‍ 6.2, ഒക്ടോബറില്‍ ഇത് 6.4മായിരുന്നു ഡൗണ്‍ലോഡ് വേഗത.


