തന്നെ ചതിച്ചിട്ടു പോയ കാമുകന് കിടിലന്‍ പണിയുമായി പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും പിന്നീട് അറിഞ്ഞത് യുവാവിന്റെ കല്യാണ വാര്‍ത്തയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
മലപ്പുറം സ്വദേശിയാണ് യുവാവ്. ദുനിയാവില് എവിടെ പോയി ഒളിച്ചാലും തേടി എത്തുമെന്നും വിവാഹദിവസം വധുവിന്റെ മുന്നില്‍ വച്ചു തന്നെ കരണത്തടിക്കുമെന്നും പെണ്‍കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്തായാലും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.


