ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു.ആക്രമണത്തിൽ പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
കല്ലാറുകുട്ടിയിൽ വെച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്. കൈകാലുകൾ കാറിൻ്റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവർന്നു.പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.


