കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണശ്രമം. ട്രാക്ക് തെറ്റിച്ച് കയറിയ വാഹനത്തിന് നേരെ ഹോൺ അടിച്ചതിന്റെ പേരിലായിരുന്നു കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം. ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃശൂർ കൊരട്ടിയിലാണ് സംഭവം.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടത് വശത്ത് കൂടി പോയ കാർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി. തുടർന്ന് അസഭ്യം പറയുകയും ബസ് നിർത്തി ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു. ഓൾട്ടോ കാറിൽ ഉണ്ടായിരുന്ന നാല് യുവാക്കളാണ് ബസ് ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സഞ്ജുലാൽ, ശരത് എന്നീ ജീവനക്കാർക്ക് നേരെയായിരുന്നു യുവാക്കളുടെ ആക്രമണശ്രമം.


