ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയേക്കും.തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടി.വ്ലോഗർമാരുടെ നിയമലംഘന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്യുന്നതിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് കേന്ദ്രം അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് നടപടിയെടുത്തതിന്റെപേരിൽ വ്ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്. ആഡംബര വാഹനങ്ങൾ രൂപമാറ്റം വരുത്തി നിരത്തിലിറക്കി. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.


