തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അരളിയില തിന്ന് പശു ചത്തു. ആറ് പശുക്കൾ ചത്തു. ചക്കാലയ്ക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്.
അതിനിടെ ഇന്നലെ പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇലതിന്ന് പശുവും കിടാവും ചത്തിരുന്നു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത് കുടുംബം അബദ്ധത്തിൽ അരളി നൽകിയതാണ് മരണകാരണം.
എന്നാൽ, പശുവിന് ദഹനക്കേടുണ്ടെന്ന് പങ്കജവല്ലിയമ്മ വെറ്ററിനറി ക്ലിനിക്കിലെത്തി പറഞ്ഞു. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായോ എന്നായിരുന്നു ആദ്യത്തെ സംശയം. എന്നാൽ മരുന്നുമായി പങ്കജാബ്രി അമ്മ വീട്ടിലെത്തിയപ്പോഴാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം തള്ള പശുവും ചത്തു.


