ഏറ്റവും പുതിയ ഫഹദ് ഫാസില്‍ സിനിമ ‘ആവേശം’ വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ‘ആവേശം’ റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്ത സംഭവത്തിൽ ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്. ആവേശം സിനിമയിലെ ബാർ രംഗമാണ് അംഗൻവാടിയിൽ ഷൂട്ട് ചെയ്തത്. .
സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തതെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.ജനങ്ങളും ഇതിനെതിരെ തിരിഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ബാർ രംഗം ചിത്രരേഖരിച്ചുവെന്നാണ് പരാതി. തുടർന്ന് സ്കൂൾ കെട്ടിടം അതിക്രമിച്ചു കയറി എന്നത് ഉൾപ്പെടെ 3 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.


