തിരുവനന്തപുരം: പോത്തൻകോട് മഞ്ഞമലയില്‍ 36 ദിവസം പ്രായമായ നവജാതശിശുവിനെ കൊന്നത് മാതാവ് സുരിത തന്നെയാണെന്ന് സ്ഥിരീകരിച്ച് പോലീസ്.സാന്പത്തിക പ്രയാസവും കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ബുദ്ധിമുട്ടും കാരണമാണ് കുട്ടിയെ കൊന്നതെന്നാണ് മാതാവ് മൊഴി നല്‍കിയിരിക്കുന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദന്പതികളുടെ മകൻ ശ്രീദേവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസം, നൂലുകെട്ട് പോലും നടത്താൻ കഴിഞ്ഞില്ല; കുഞ്ഞിനെ കൊന്നത് അമ്മ തന്നെ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

