തിരുവനന്തപുരം: കണ്ടുപിടുത്തങ്ങളുടെയും കരവിരുതിന്റെയും വിസ്മയലോകം തീര്‍ക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് ഇന്ന് കൊടിയേറും.
രാവിലെ 10.30ന് പ്രധാനവേദിയായ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്ത്തോടെ മേളയ്ക്കു തുടക്കമാകും.
180 ഇനങ്ങളിലായി 7500 ഓളം വിദ്യാര്‍ഥികള്‍ ഇനിയുള്ള നാലുനാള്‍ തലസ്ഥാന നഗരിയില്‍ തങ്ങളുടെ കരവിരുതുകള്‍ പ്രദര്‍ശിപ്പിക്കും.11ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എൻ.ഷംസീര്‍ ശാസ്ത്രമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
മേയര്‍ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.


