ഇടുക്കി: പെരിയാര്‍ നദിയില്‍ മീൻ പിടിക്കാൻ ഇറങ്ങിയയാള് മുങ്ങി മരിച്ചു. കാഞ്ചിയാര്‍ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കല് സുധാകരൻ(പാപ്പി) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതായത്. കട്ടപ്പന ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

