തൃശൂര്‍: തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു.ഇന്നലെ രാത്രി12ടെയാണ് സംഭവം.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേ ക്കെത്തിയതെന്നാണ് സൂചന.ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.
ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് അടി പിടിയിലുണ്ടായ പരിക്കാണ്. ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി ദിവാൻജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചതോടെയാണ് തര്‍ക്കമുണ്ടാകുന്നത്.


