തിരുവനന്തപുരം: നിയമസഭ ബഹളമയമായതോടെ താക്കീതുമായി ഗവര്‍ണ്ണര്‍.
ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണം.
പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും സുപ്രീംകോടതി വിധി പ്രതീക്ഷിച്ചതായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ശബരിമലയിലെ പൊലീസ് നടപടിയ്ക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

