തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊടും ക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വേദന പ്രകടിപ്പിക്കുവാന്‍ വാക്കുകളില്ല. എങ്ങനെയാണ് ഇത്തരത്തില്‍ ക്രൂരമായി ഒരു മനുഷ്യന് സ്ത്രീകളോട് പെരുമാറാന്‍ സാധിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് ചോദിച്ചു.


