ശബരിമലയിൽ എത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ സാധാരണയിൽ സാധരണ മനുഷ്യനായി ആണ് സന്നിധാനത്ത് തങ്ങിയത് . അദ്ദേഹം വിശ്രമിച്ചത് ശീതികരണമില്ലാത്ത തുറസ്സായ സ്ഥലത്ത്. വെറും തറയിൽ പായ വിരിച്ച് മുണ്ടും ഉടുത്ത് കിടന്നു.
അയ്യപ്പന്മാർക്ക് ഒപ്പം തറയിൽ പൊൻ രാധാകൃഷ്ണൻ കിടന്ന് ഉറങ്ങിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു മന്ത്രി സാധാരണ ഒരു പൊതു സ്ഥലത്ത് ചെന്നാൽ എപ്പോഴും വി.ഐ.പി ആയിരിക്കും.. നമ്മുടെ മന്ത്രിമാർ എവിടെ ആയാലും ശീതീകരിച്ച മുറിയും ഗസ്റ്റ് ഹൗസുകളും മാത്രം നോക്കുന്നവരാണ്. അതിനൊക്കെ ഇടയിലാണ് ഇന്ത്യ ഭരിക്കുന്ന മന്ത്രി പൊൻ രാധാകൃഷ്ണൻ വിത്യസ്തനിൽ വ്യത്യസ്തനാകുന്നത്.


