വണ്ണപ്പുറം : വണ്ണപ്പുറത്ത് സ്വകാര്യവ്യക്തി റോഡ് കൈയേറി കിണര്‍ കുഴിച്ചതോടെ സമീപവാസികളുടെ വഴിമുടങ്ങിയിട്ട് ഒരുവര്‍ഷം. ഇതോടെ മൂന്നുകുടുംബങ്ങള്‍ യാത്രാ സൗകര്യമില്ലാതെ ദുരിതത്തിലായി. ഇവര്‍ നിരവധി പരാതികള്‍ നല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും റോഡ് തിരികെപ്പിടിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചില്ല.
വണ്ണപ്പുറം ഒന്‍പതാം വാര്‍ഡില്‍ ശിവരാമന്കുത്ത്- തോട്ടുപുറം റോഡിലാണ് അധികൃതരുടെ ഒത്താശ്ശയോടെ കൈയേറ്റം നടത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട റോഡില്‍ വ്യക്തി കിണര്‍ കുഴിക്കുകയായിരുന്നു. വഴിഅടച്ച് കിണര്‍ കുഴിച്ചത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അന്നത്തെ പ്രസിഡന്റും സെക്രട്ടറിയും ഇവിടെയെത്തി വഴി പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ വഴി പൂര്‍വസ്ഥിതിയില്‍ ആക്കിയില്ല. ഇതിനിടെ കാളിയാര്‍ പോലീസും പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.


